ദേശീയം
രാജ്യത്ത് ഇന്നലെ 1.65ലക്ഷം പേര്‍ക്ക് കൊവിഡ്; 3,460 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.65 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,460 പേർ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
1,65,553 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,78,94,800 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് 21,14,508 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,76,309 പേകാണ്. 21,20,66,614 പേര്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ആറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.47 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി ഇരുപത്തിയഞ്ച് ലക്ഷം കടന്നു.