ദേശീയം
രാജ്യത്ത് ഇന്നലെ 2,11,298 പേര്‍ക്ക് കോവിഡ്; 3847 മരണം
![covid 19](https://citizenkerala.com/wp-content/uploads/2021/05/covid-19.jpg)
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,11,298 പേര്‍ക്ക്. 2,83,135 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3847 പേരാണ് മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,69,093 ആയി. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,15,235 പേരാണ്. നിലവില്‍ 24,19,907 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,26,95,874 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.