ദേശീയം
രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷം…: പ്രതിദിനരോഗികള്‍ മൂന്നരലക്ഷത്തിലേക്ക്
രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം തന്നെ കൊവിഡ് മരണങ്ങളും ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്തെത്തി രോഗബാധിതർ.
ഇന്നലെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 2,17,113 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തി. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,69,60,172 ആയി.
1,40,85,110 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണം 1,92,311. നിലവില്‍ 26,82,751 പേരാണ് ചികിത്സയിലുള്ളത്.