ദേശീയം
രാജ്യത്ത് 35,342 പുതിയ കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 483 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,12,93,062 ആയി. നിലവിൽ 4,05,513 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നത്.
483 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,19,470 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 38,740 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,04,68,079 പേർ ഇതുവരെ രോഗമുക്തി നേടി.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തിയഞ്ച് ലക്ഷം കവിഞ്ഞു. മരണസംഖ്യ 41.51 ലക്ഷം കടന്നു. നിലവിൽ ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. അമേരിക്കയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടി പിന്നിട്ടു. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ രോഗമുക്തി നേടി.