ദേശീയം
രാജ്യത്ത് പ്രതിദിന കേസുകള്‍ ഉയരുന്നു, 1,94,720 പേര്‍ക്കു കോവിഡ്
മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,94,720 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 9.55.319 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനം.കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4868 ആയി.
തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇന്നലെ മുപ്പതിനായിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 14,473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 73,260 ആയി. ടിപിആര്‍ 10.30 ആയി ഉയര്‍ന്നു.
തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.15,379 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. പതിനെട്ടിന് മേലെയാണ് ടിപിആര്‍.
മഹാരാഷ്ട്രയില്‍ മുംബൈയില്‍ മാത്രം ഇന്നലെ 11,647 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ മാത്രം ചികിത്സയിലുള്ളവര്‍ ഒരുലക്ഷം കടന്നു. ബംഗാളില്‍ 21,098 പേര്‍ക്കാണ് വൈറസ് ബാധ. ടിപിആര്‍ 32.35. 19 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലായി.