ദേശീയം
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ; 895 മരണം
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
895 പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിനടുത്താണ് രോഗ മുക്തരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,99,054 പേര്‍ക്കാണ് രോഗമുക്തി. ഒരു മാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തിയത്. നിലവില്‍ 11,08,938 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,02,874. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനം. ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,69,63,80,755.
അതേ സമയം കൊവിഡ് മൂന്നാം തരംഗത്തിൽ ആശങ്കയായി മരണനിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 37 ദിവസത്തിനിടെ 2107 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് നവജാത ശിശുക്കൾ അടക്കം ഒൻപത് കുട്ടികളും മരിച്ചു. മറച്ചുവച്ച മരണം കൂടി പുറത്തുവരുമ്പോൾ പട്ടിക അനുദിനം വലുതാവുകയാണ്. രണ്ടാം തരംഗത്തിൽ പ്രതിദിനം 522 മരണം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 58,255 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.