ദേശീയം
രോഗബാധ കുറയുന്നു കൊവിഡ് മരണം കൂടുന്നു; രാജ്യത്ത് ഇന്നലെയും നാലായിരത്തിലേറെ മരണം
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,57,299 പേര്‍ക്ക്. 3,57,630 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 4194 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,89,290 ആയി. ഇതില്‍ 2,30,70,365 പേര് രോഗമുക്തി നേടി.
വൈറസ് ബാധ മൂലം മരിച്ചത് 2,95,525 പേരാണ്. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,33,72,819 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തമിഴ്നാട്ടില്‍ ഇന്നലെ മുപ്പത്തയ്യായിരത്തിന് മുകളിലാണ് രോഗ ബാധിതര്‍. മഹാരാഷ്ട്രയില്‍ മുപ്പതിനായിരത്തില്‍ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.