കേരളം
വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ സംഭവം: ചെറുപുഴ സി.ഐക്ക് സ്ഥലംമാറ്റം
ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ചെറുപുഴ സി.ഐയ്ക്ക് സ്ഥലംമാറ്റം.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പോലിസിന്റെ തിടുക്കത്തിലുള്ള നീക്കം.
അതേസമയം, കഴിഞ്ഞദിവസം ജില്ലാ പോലിസ് മേധാവിയോട് ഐ.ജി റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗം എസ്.പിക്ക് റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. ചെറുപുഴ സ്റ്റേഷന്‍ പരിധിയിലെ പുതിയ പാലത്തിനു സമീപം വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരോടാണ് ഇന്‍സ്പെക്ടര്‍ മോശം ഭാഷയില്‍ സംസാരിച്ചത്.