Connect with us

കേരളം

തൊടുപുഴയില്‍ ഹോസ്റ്റലിൽ 5 വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വാര്‍ഡന്‍ അറസ്റ്റില്‍

Screenshot 2024 01 31 155250

തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലുള്ള അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികവർഗ വകുപ്പാണ് വാര്‍ഡനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സര്‍ക്കാർ ഹോസ്റ്റലിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ മൊഴി. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ചൈല്ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും.

പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് ഹോസ്റ്റലിലെത്തിയ പട്ടികവർഗ വകുപ്പുദ്യോഗസ്ഥരെയാണ്. സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡന്‍ കരുനാഗപ്പള്ളി സ്വദേശി രാജീവ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. തുടര്‍ന്നാണ് വാ‍ർഡന്‍ രാജീവിനെ അറസ്റ്റു ചെയ്യുന്നത്.

ഇയാൾ കൂടുതല്‍ പേരെ പിഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇതിനായി എല്ലാവരെയും കൗണ്‍സിലിംഗിന് വിധേയമാക്കണം. അതിനായി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോർട്ടും രണ്ടു ദിവസത്തിനുള്ളില്‍ ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിക്ക് കൈമാറും. അവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും മറ്റു കുട്ടികളെ കൗൺസിലിംഗ് ചെയ്യുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version