Connect with us

കേരളം

തിരുവനന്തപുരത്ത് ഗാർഹിക പൈപ്പ്ഡ് ഗ്യാസിന് യൂണിറ്റിന് അഞ്ച് രൂപ കുറച്ചു

Screenshot 2023 09 06 171729

തിരുവനന്തപുരത്ത് ഗാർഹിക പൈപ്പഡ് നാചുറല്‍ ഗ്യാസ് സേവനങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് വിതരണ കമ്പനിയായ എജി ആന്റ് പി പ്രഥം. സെപ്റ്റംബർ ഒന്ന് മുതല്‍ മുതലാണ് പൈപ്പ് വഴിയുടെ പ്രകൃതി വാതക വിതരണത്തിന് യൂണിറ്റിന് അഞ്ച് രൂപ വില കുറച്ചത്. പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ആയ പൈപ്പ്ഡ് ഗാസ് പദ്ധതിയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്നിരന്തരം ശ്രമിച്ചു വരികയാണെന്നും തിരുവനന്തപുരത്തെ പിഎന്‍ജി കണക്ഷനുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദവും സൗകര്യപ്രദവുമാക്കാനുള്ള പ്രതിബദ്ധത തുടരുമെന്നും എജി ആന്റ് പി പ്രഥം കമ്പനി അറിയിച്ചു.

തിരുവനന്തപുരത്തെ വെട്ടുകാട്, ശംഖ്മുഖം, ചാക്ക, പെരുന്താനി, പാൽക്കുളങ്ങര, മുട്ടത്തറ, ശ്രീകണ്ഠേശ്വരം, കമലേശ്വരം, ശ്രീവരാഹം എന്നിവിടങ്ങളിലായി ഇതുവരെ 150 കിലോമീറ്റർ ദൂരത്തിലാണ് ഗാർഹിക പിഎൻജി പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞത്. വള്ളക്കടവ്, വലിയതുറ,പുത്തൻ പള്ളി, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പൂന്തുറ, കടകംപള്ളി, കരിക്കകം, ആനമുഖം, ആക്കുളം, മെഡിക്കൽ കോളജ്, ചെറുവിക്കൽ, കുളത്തൂർ, ആറ്റിപ്ര എന്നീ ഭാഗത്തേക്കു കൂടി പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം.

പിഎന്‍ജി കണക്ഷനുകൾ മികച്ച സുരക്ഷ ഉറപ്പ് വരുത്തുന്നതും സൗകര്യ പ്രദവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സിലിണ്ടറുകളില്‍ ഉപയോഗിക്കുന്ന പാചക വാതകത്തിന് പകരമായി ഉപയോഗിക്കാവുന്ന പിഎന്‍ജിക്ക് താരതമ്യേന ചെലവ് കുറവാണെന്നും എജി ആന്റ് പി പ്രഥം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ഗ്യാസ് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനുള്ള ബുക്കിങും മറ്റ് നടപടികളും സിലിണ്ടറുകളുടെ സംഭരണം, അതിനു വേണ്ടിവരുന്ന ശാരീരിക അധ്വാനം എന്നീ ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവാക്കാനും കൂടുതല്‍ ലാഘവത്തോടെയുള്ള ഉപയോഗവും പിഎന്‍ജി സാധ്യമാക്കും. നിരക്ക് കുറച്ചുകൊണ്ടുള്ള ഇപ്പോഴത്തെ ഓഫറിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ പിഎന്‍ജി കണക്ഷന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എജി ആന്റ് പിപ്രഥമിന്റെ കേരള റീജിയണൽ ഹെഡ് അജിത്ത് വി നാഗേന്ദ്രൻ അഭിപ്രായപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version