കേരളം
തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ടില്ല പകരം എൻഡ് ബട്ടൺ
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ആർക്കും വോട്ട് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ നോട്ട എന്ന ബട്ടൻ അവിടെ കണ്ടെന്ന് വരില്ല, പകരം എൻഡ് (End) എന്ന ബട്ടൻ ആയിരിക്കും ഉണ്ടാവുക.
ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണുണ്ടാവുക.
എന്നാൽ മുൻസിപ്പാലിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളിൽ end ബട്ടൻ ഉണ്ടാകില്ല വോട്ടർ കയ്യിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ മടങ്ങിയാൽ അത് രേഖപ്പെടുത്തും.