Connect with us

ദേശീയം

മഹാരാഷ്ട്രയിൽ അമ്പലത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 200 പേർക്ക് രോഗബാധ

Published

on

Screenshot 2024 02 21 174157
മഹാരാഷ്ട്രയിലെ ബുൽദാനയിൽ അമ്പലത്തിൽ നിന്ന് പ്രസാദം കഴിച്ച 200 പേർക്ക് രോഗബാധ. ഛർദ്ദി, വയറിള്ളക്കം പോലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഗ്രാമവാസികൾ പരാതിപ്പെട്ടത്. ഇവരിൽ 142 പേരെ ബീബിയിലെ ആശുപത്രിയിലും 20 പേരെ ലോനാറിലെ ആശുപത്രിയിലും 35 പേരെ മെഹ്‌കറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പൂജക്ക് ശേഷം ഗ്രാമത്തിലെ അമ്പലത്തിൽ ഭക്തർക്ക് കൊടുത്ത പ്രസാദത്തിലാണ് രോഗബാധ ഉണ്ടായിരുന്നത്. പലർക്കും കടുത്ത ഛർദ്ദിയും വയറുവേദന ഉണ്ടായതായും പറഞ്ഞു. എല്ലാ രോഗികളുടെയും നില തൃപ്തികരമാണ്, പലരെയും ഇതിനോടകം ഡിസ്ചാർജ് ചെയ്തു.
ഏതു അത്യാവശ്യ ഘട്ടത്തിലും ആവശ്യമായ മെഡിക്കൽ സഹായവും ഡോക്ടർമാരുടെ സംഘത്തെയും ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്. 200 പേർക്ക് രോഗബാധ ഉണ്ടാക്കിയ പ്രസാദത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തുമെന്നും അധിക‍ൃതർ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version