കേരളം
പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃത പൂജ, ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനോടും വിശദീകരണം തേടി
പാലക്കാട് : പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേവസ്വം ബോര്‍ഡിന്റെ അടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചിരുന്നു. മൂഴിയാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂജ നടത്തിയത് പൊന്നമ്പലമേട്ടിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചു. മൂഴിയാര്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പ്രദേശം.
വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതിന് ശബരിമല കീഴ്ശാന്തിയുടെ സഹായി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നാരായണസ്വാമി തന്‍റെ വാഹനത്തില്‍ തന്ത്രിയുടെ ബോര്‍ഡ് സ്ഥാപിച്ചതിനും വിവാദത്തിൽപെട്ടിരുന്നു. പൊന്നമ്പലമേട്ടിൽ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.