Connect with us

കേരളം

ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ ഉപയോഗിക്കരുത്; സ്ഥാപനങ്ങളെ വിലക്കി ഹൈക്കോടതി

Published

on

സംഗീത സംവിധായകൻ ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് സം​ഗീത വിതരണ സ്ഥാപനങ്ങൾക്ക് വിലക്ക്. നാല് സം​ഗീത സ്ഥാപനങ്ങളെയാണ് മദ്രാസ് ഹൈക്കോടതി വിലക്കിയത്. എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങൾക്കാണ് വിലക്ക്.

ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജി നൽകിയിരുന്നു. നേരത്തെ ഹർജി പരിഗണിച്ച ഏകാംഗ ബഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെതിരേ ഇളയരാജ നൽകിയ ഹർജിയിലാണ് നടപടി.

പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബഞ്ച് ഹർജി തള്ളിയതെന്നായിരുന്നു ഡിവിഷൻ ബഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്. ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു. ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽ നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ഹർജി മാർച്ച് 21ന് വീണ്ടും പരിഗണിക്കും.

തന്റെ പാട്ടുകൾ ഗാനമേളകൾക്കും സ്റ്റേജ് ഷോകൾക്കും ഉപയോഗിക്കുന്നതിന് റോയൽറ്റി നൽക്കണമെന്നാവശ്യപ്പെട്ട് ഏതാനും വർഷം മുമ്പ് ഇളയരാജ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. അടുത്ത സുഹൃത്തായ എസ്പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണം വാങ്ങിയുള്ള പരിപാടികൾക്ക് തന്റെ പാട്ട് പാടിയാൽ റോയൽറ്റി ലഭിക്കണമെന്നായിരുന്നു അന്ന് ഇളയരാജയുടെ ആവശ്യമുന്നയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം12 hours ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം13 hours ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം15 hours ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം17 hours ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 day ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 day ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം2 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം2 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

കേരളം2 days ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version