കേരളം
നാളെ മുതൽ ഈ ആറ് ബാങ്കുകളുടെ ഐ എഫ് എസ് സി കോഡുകൾ മാറും
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന നാളെ മുതൽ ചില ബാങ്കുകളുടെ ഐ എഫ് എസ് സി കോഡുകൾ മാറുകയാണ്. ലയനം നടന്ന ആറ് ബാങ്കുകളുടേതാണ് മാറുന്നത്. ചില ബാങ്കുകൾ ഏപ്രില്‍ ഒന്നിനും മറ്റു ചില ബാങ്കുകൾ മെയ്, ജൂലൈ മാസങ്ങളിലുമായിട്ടാകും പുതിയ കോഡുകളിലേക്ക് മാറുക. മാത്രമല്ല, പഴയ ചെക്ക് ബുക്കുകളും മാറ്റണം.
ഓറിയന്റര്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. ആന്ധ്ര ബാങ്കും കോര്‍പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലാണ് ലയിച്ചത്. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിച്ചു. 2020 ഏപ്രിലിലാണ് ആറ് ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയ്ക്കാകും മാറ്റങ്ങള്‍ വരുക.
കൂടാതെ മറ്റ് ബാങ്കുകളില്‍ ലയിച്ച എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ നാളെമുതല്‍ അസാധുവാകും. വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക. ഇതുള്‍പ്പെടെ മറ്റു ചില മാറ്റങ്ങളും നാളെമുതലുണ്ടാകും.ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയിലുമാണ് ലയിച്ചത്.
ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഒഫ് ബറോഡയിലും ലയിപ്പിച്ചിരുന്നു. നിലവിലെ ചെക്ക് ബുക്ക് നാളെ അസാധുവാകും. ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.