Connect with us

കേരളം

റെയ്ഡിന്‍റെ മണമടിച്ചാൽ അപ്പോൾ തന്നെ കാടുകയറും, അടുത്ത ദിവസം വീണ്ടും തുടങ്ങും

Screenshot 2023 08 16 152038

കട്ടിപ്പാറ ചമലിൽ വീണ്ടും വാറ്റുചാരായ വേട്ട. താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ഐബി പ്രിവന്‍റ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ – എട്ടേക്ക്ര ഭാഗത്ത് നടത്തിയ റെയ്ഡിൽ 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഗ്യാസ് സിലിണ്ടറും കണ്ടുപിടിച്ചു കേസാക്കി. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിഇഒ മാരായ പ്രഭിതിലാൽ, പ്രസാദ്, പ്രദീപ് എന്നിവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ സ്ഥിരം വാറ്റു കേന്ദ്രമാണ് വനപ്രദേശത്തോട് ചേർന്ന ചമൽ കേളന്മൂല പ്രദേശങ്ങൾ. എക്സൈസ് സംഘമെത്തുമ്പോഴേക്ക് വാറ്റ് സംഘം വനത്തിലേക്ക് ഓടി രക്ഷപ്പെടും. ഇതോടെ വാറ്റും ഉപകരണങ്ങളും എക്സൈസ് കസ്റ്റഡിയിലെടുക്കും. അടുത്ത ദിവസം ഇതിന് സമീപത്തായി വീണ്ടും സംഘം വാറ്റ് തുടങ്ങും. വീണ്ടും എക്സൈസ് എത്തുമ്പോഴേക്ക് ഇവർ ലിറ്റർ കണക്കിന് വാറ്റ് വിതരണം ചെയ്തു കഴിയും.

വാറ്റ് സംഘത്തെ പൂർണ്ണമായും പിടികൂടാനായാലേ ഈ പ്രദേശത്തെ വ്യാജവാറ്റ് ഇല്ലാതാക്കാനാകൂ. എന്നാൽ ഇത്തരം ഒരു പ്രവർത്തനം എക്സൈസ് നടത്തുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുപത്തിരണ്ടു വയസുകാരന്‍ പിടിയിലായി. അരക്കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.

കല്‍പ്പറ്റ മുണ്ടേരി കോളനി സ്വദേശിയായ എം. അഭിലാഷ് ആണ് കര്‍ണാടക അതിര്‍ത്തിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ക്കടവ് ഭാഗത്ത് ചൊവ്വാഴ്ച രാത്രി എട്ടരയോടെ എക്സൈസ് നടത്തിയ പരിശോധനക്കിടെ പിടിയിലായത്. കബനി പുഴ കടന്ന് കര്‍ണ്ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ പോയി കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും വില്‍പ്പന നടത്തുന്നയാളാണ് അഭിലാഷ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയേയും തൊണ്ടിമുതലും ബത്തേരി റെയിഞ്ചില്‍ എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version