Connect with us

കേരളം

റോഡ് ക്യാമറ കേടായാൽ ദിവസം 1000 രൂപ കെൽട്രോൺ പിഴ നൽകണമെന്നു മോട്ടർ വാഹനവകുപ്പിന്റെ നിർദേശം

Untitled design (15)

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിൽ നിന്നു പിഴയീടാക്കണമെന്ന് മോട്ടർ വാഹനവകുപ്പിന്റെ നിർദേശം. റോഡ് ക്യാമറയിൽ ഉപകരാർ നൽകിയതിലെ ക്രമക്കേട് പുറത്തുവന്നതിനെ തുടർന്നുള്ള വിവാദത്തിൽനിന്നു തലയൂരാൻ കെൽട്രോണുമായി മോട്ടർവാഹന വകുപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പുപറഞ്ഞ സമഗ്രകരാറിലേക്കാണ് ഇൗ നിർദേശം മോട്ടർ വാഹനവകുപ്പ് വയ്ക്കുന്നത്.

എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് അന്തിമ ചർച്ചയിൽ അറിയിക്കുന്നതിനാണ് കെൽട്രോണിന്റെ നീക്കം. ചെറിയ ചില വിട്ടുവീഴ്ചകൾ വരുത്തി പരിഷ്കരിച്ചുള്ള കരാറിന്റെ കരട് കെൽട്രോൺ നേരത്തേ ഗതാഗത കമ്മിഷണർക്ക് കൈമാറിയിരുന്നു. പഴയകരാറിൽനിന്നു വലിയ വിട്ടുവീഴ്ച ചെയ്താൽ കെൽട്രോണിനു നഷ്ടമുണ്ടാകുമെന്നതിനാൽ മോട്ടർ വാഹനവകുപ്പ് പറയുന്നതുപോലെ കരാറിൽ വലിയ പൊളിച്ചെഴുത്തിന് കെൽട്രോൺ തയാറല്ലെന്നും വ്യക്തമാക്കിയിരുന്നു.

കൺട്രോൾ റൂമുകൾ തകരാറിലായാൽ മുൻകരാർ പ്രകാരം 1000 രൂപയാണ് ആഴ്ചയിൽ കെൽട്രോൺ പിഴയടയ്ക്കേണ്ടത്. ഇതു വർധിപ്പിക്കണമെന്നു മോട്ടർ വാഹനവകുപ്പ് പറഞ്ഞതിനാൽ ഇരട്ടിപ്പിഴയാകാം എന്ന നിർദേശമാണ് കെൽട്രോൺ മുന്നോട്ടുവച്ചത്.എന്നാൽ ഇൗ നിർദേശം സ്വീകാര്യമല്ലെന്നാണ് മോട്ടർവാഹന വകുപ്പിന്റെ നിലപാട്. 14 കൺട്രോൾ റൂമുകൾക്കു മാത്രം പോരാ ഇൗ പിഴയെന്നും ഓരോ ക്യാമറാ യൂണിറ്റിനും പിഴ വേണമെന്നുമാണ് വകുപ്പിന്റെ നിർദേശം. 726 ക്യാമറകൾക്കും ഇതു ബാധകമാക്കണം.

ക്യാമറ കേടായാൽ അതു പ്രവർത്തന സജ്ജമാക്കുന്നതുവരെ ഓരോ ദിവസവും 1000 രൂപ വീതം പിഴയീടാക്കണം. എന്നാൽ നേരത്തേയുള്ള കരാറിൽ നിന്നു വലിയ മാറ്റം വരുത്തി ഒന്നും നടക്കില്ലെന്നാണ് കെൽട്രോൺ വാദിക്കുന്നത്. വാഹനമിടിച്ചോ പ്രകൃതിക്ഷോഭത്താലോ ക്യാമറ കേടായാൽ അതു നവീകരിക്കുന്നതിനുള്ള പണം സർക്കാർ നൽകണമെന്ന നിലപാടിൽനിന്നു കെൽട്രോൺ പിന്നാക്കം പോകില്ല. എന്നാൽ ഇത് അംഗീകരിക്കില്ലെന്നാണ് മോട്ടർവാഹന വകുപ്പ് നിലപാട്. ഇതിലൊന്നും വ്യക്തത വരുത്താൻ സർക്കാരിനായിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version