കേരളം
ഭാരതപ്പുഴയുടെ സമീപത്ത് നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
![163](https://citizenkerala.com/wp-content/uploads/2021/02/163.jpg)
പൊന്നാനിയിൽ ഭാരതപ്പുഴയുടെ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വിശദമായ പരിശോധന നടത്തി. ഒരു വര്‍ഷം പഴക്കമുള്ള അസ്ഥികളാണ് ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇടുപ്പെല്ലില്‍ സ്റ്റീല്‍ ഇട്ട തരത്തിലാണ് എല്ലുകള്‍. ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചവരുടെയോ, കൊലപാതകത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടവരുടെയോ എല്ലുകളാകാമെന്നാണ് പോലീസ് നിഗമനം. എല്ലുകള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.