Connect with us

കേരളം

കൊവിഡ് വ്യാപനം; ബിവറേജസ് വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല

liquor reuters 875

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. നേരത്തെ ബാറുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ബാറുകളും ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.അതേസമയം രണ്ടുദിവസം അവധിയായതിനെത്തുടര്‍ന്നു ബീവറേജസ് ഔട്‍ലെറ്റുകള്‍ക്ക് കഴിഞ്ഞ ദിവസമുണ്ടായത് വന്‍തിരക്കാണ്.

ജനപ്രിയബ്രാന്‍ഡുകള്‍ക്ക് ചിലയിടങ്ങളില്‍ ക്ഷാമമുണ്ടായി. കോവിഡ് കണക്കിലെടുത്ത് ഹോം ഡെലിവറിയുടെ സാധ്യതകളും ബീവറേജസ് കോര്‍പറേഷന്‍ പരിശോധിച്ചിരുന്നു. പല ഔട്‍ലെറ്റുകള്‍ക്കു മുന്നിലും ഉപഭോക്താക്കളുടെ നീണ്ടനിരയാണ് ഉണ്ടായത്. ചില സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഢങ്ങളും ലംഘിക്കപ്പെട്ടു. നിലവില്‍ വില്‍ക്കുന്നതിനേക്കാള്‍ ശരാശരി 10 ലക്ഷം രൂപ വരെ അധിക വില്‍പനയുണ്ടായതായാണ് ബവ്കോയുടെ പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ ബവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം ഡെലിവറി വന്നാല്‍ ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വന്നേക്കും. എന്നാല്‍ എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്‍റെ നിലപടിനു കൂടി അനുസരിച്ചായിരിക്കുമുണ്ടാകുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version