ദേശീയം
രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ് | LPG Cylinder Price
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനവ് . 19 കിലോ വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്ക് മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ധന കമ്പനികള്‍ അറിയിച്ചു. ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.
ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇനി 1795 രൂപയും മുംബൈയിൽ 1749.00 രൂപയും ചെന്നൈയില്‍ 1960.50 രൂപയും ആയിരിക്കും.
അതേസമയം,കേരളത്തിൽ 26 രൂപയുടെ വര്‍ധനവാണ് വാണിജ്യ പാചക വാതകവിലയില്‍ ഉണ്ടായിട്ടുള്ളത്. 1806 രൂപയാണ് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ കേരളത്തിലെ വില. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!