Connect with us

കേരളം

ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ല; വിശദീകരണവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

exam hall

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ പല സ്കൂളുകളിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ല. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഏര്‍പ്പെടുത്തുന്നുണ്ട്. പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള വലിയ ജാഗ്രതയും വച്ചുപുലര്‍ത്തുന്നുണ്ട്.പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തി എന്നത് സംബന്ധിച്ച്‌ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു വ്യക്തമാക്കി.കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നടത്തിയത്. അന്ന് സമാനമായ രീതിയില്‍ പല കോണുകളില്‍നിന്ന് ആശങ്ക ഉടലെടുത്തിരുന്നു. എന്നാല്‍ ആര്‍ജ്ജവത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷകള്‍ നടത്തിയതോടെ പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ആ രീതിയില്‍ തന്നെ ഇത്തവണ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുമെന്നും ജീവന്‍ ബാബു പറഞ്ഞു.ഈ മാസം 26നാണ് ഹയര്‍സെക്കന്‍ഡറി എഴുത്ത് പരീക്ഷ അവസാനിക്കുന്നത്. ഇതിന് പിന്നാലെ 28 ആം തീയതി മുതല്‍ ആരംഭിക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ അടുത്ത മാസം 15 വരെ നീണ്ടു നില്‍ക്കും. അതേസമയം കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ചില അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version