Connect with us

കേരളം

ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് സീറ്റുകളുടെ അപര്യാപ്തത ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

Untitled design 2021 08 02T194324.646

സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മാർജിനൽ സീറ്റ് വർധന ഏർപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതൽ 2020 വരെയുള്ള ഹയർ സെക്കൻഡറി ഒന്നാം വർഷം പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം നടത്തുകയുണ്ടായി.

പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉള്ളത്. 20% മാർജിനൽ സീറ്റ് വർധനയിലൂടെ ലഭ്യമാകുന്ന അധിക സീറ്റുകൾ 61,230 ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പശ്ചാത്തലത്തിൽ 2020 – 21 അധ്യായന വർഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നിരുന്നാലും പൊതു പരീക്ഷകൾ നടത്തേണ്ടതിനാൽ 10,12 ക്ലാസുകളിലെ കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകളുടെ തുടർ പഠനത്തിനും റിവിഷനും സംശയ നിവാരണത്തിനുമായി രക്ഷകർത്താക്കളുടെ സമ്മതത്തോടെ 2021 ജനുവരി ഒന്നു മുതൽ സ്കൂളിലെത്തുന്നതിന് അനുമതി നൽകിയിരുന്നു.

കുട്ടികൾ സ്കൂളിൽ എത്തുകയും പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അധ്യാപക- വിദ്യാർത്ഥി ആശയ വിനിമയം സാധ്യമാകുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version