Connect with us

കേരളം

കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകൾ സംബന്ധിച്ച് വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി

Screenshot 2023 11 06 121200

കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി.പോൾ ചെയ്ത വോട്ടുകൾ സംബന്ധിച്ച് ചില വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത് മനസിലാക്കണം എന്ന് കോടതി നിരീക്ഷിച്ചു.തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നല്‍കി.വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു .വാക്കാൽ പ്രഖ്യാപിച്ചിരുന്നു എന്ന് ശ്രീക്കുട്ടന്‍റെ അഭിഭാഷകൻ പറഞ്ഞു .രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്.10 വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖാപിച്ചത്.ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ശ്രീക്കുട്ടൻ വാദീച്ചു.. മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.

ചെയർമാൻ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തെന്ന് കോടതി ചോദിച്ചു.ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.ജയിച്ച ആൾ സ്ഥാനമേല്‍ക്കുന്നത് തടയണം എന്നും ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു.അനിരുദ്ധീന് കൂടുതൽ വോട്ടുകൾ ഉണ്ടെങ്കിൽ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു.റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരമാണ് അപേക്ഷ കൂടാതെ റീ കൗണ്ടിംഗ് പ്രഖ്യാപിക്കാൻ കഴിയുമെന്നതെന്ന് യുണിവേഴ്സിറ്റി വ്യക്തമാക്കി.ശ്രീക്കുട്ടൻ തെളിവുകൾ ഹാജരാക്കിയില്ലെന്നും സർവകലാശാല വിശദീകരിച്ചു.തുര്‍ന്നാണ് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version