Connect with us

കേരളം

കെഎസ്ആര്‍ടിസിക്ക് ആശ്വാസം; ചില്ലറ വില്‍പ്പന വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

Published

on

KSRTc

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. റീട്ടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണ വിതരണ കമ്പനികളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന്റെ വില നിശ്ചയിച്ചതില്‍ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

റീട്ടെയിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണവിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിലവില്‍ ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ ഡീസല്‍ ലിറ്ററിന് 120 രൂപയിലധികമാണ് എണ്ണ വിതരണ കമ്പനികള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഈടാക്കുന്നത്. ഇത് വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.

കച്ചവട കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. കൂടാതെ നിലവില്‍ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. ഇതോടെ നൂറില്‍ താഴെ രൂപയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ലഭിക്കും. നിലവില്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി വിധി താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version