Connect with us

കേരളം

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കി ഹൈക്കോടതി

Published

on

exam postponed

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ റദ്ദാക്കി ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു.

യുജിസിയുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരീക്ഷ നടത്തുന്നതെന്നും ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും മൂന്നും സെമസ്റ്ററുകളിലായി മൂന്ന് പരീക്ഷകള്‍ നടത്തിയിരുന്നു.

ഇത് റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പുറമേ അവശേഷിക്കുന്ന പരീക്ഷകള്‍ യുജിസിയുടെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു.
കോവിഡ് വ്യാപനം കുറഞ്ഞ് സുരക്ഷിതം എന്ന നിലയില്‍ എത്തുമ്പോള്‍ പരീക്ഷ നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ഇതിന് പുറമേ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version