Connect with us

കാലാവസ്ഥ

സംസ്ഥാനത്ത് പെരുമഴ തുടരുന്നു; നഗരപ്രദേശങ്ങൾ വെള്ളത്തിൽ

Published

on

raintvm.jpg

സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്ന പെരുമഴയിൽ മുങ്ങി നഗരപ്രദേശങ്ങൾ. എറണാകുളത്തും കോഴിക്കോട്ടുമടക്കം മഴയെ തുടർന്ന് നഗരത്തിലെ പ്രധാന പാതകളടക്കം രൂക്ഷമായ വെള്ളക്കട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. രാവിലെയും മഴ ശമനമില്ലാതെ പെയ്യുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരാനാണ് സാധ്യത.

കനത്ത മഴയിൽ തിരുവനന്തപുരത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്കു വീണ മരങ്ങൾ അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കി. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങരയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി.

എറണാകുളത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതകളടക്കം വെള്ളത്തിലാണ്. കെഎസ്ആർടിസി സ്റ്റാൻഡും വെള്ളം കയറിയ നിലയിലാണ്. കലൂരിലും ആസാദ് റോഡിലുമടക്കം കാന നിറഞ്ഞ് കവിഞ്ഞ് റോഡിലേക്കൊഴുകുന്ന അവസ്ഥയിലാണുള്ളത്. കോഴിക്കോട്ടും നഗരപ്രദേശങ്ങൾ വെള്ളത്തിലാണ്.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങൾക്കായി രാത്രി യാത്ര ചെയ്യേണ്ടവർ പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിട്ടിട്ടുണ്ട്. മഴയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലാണ് വെള്ളം കയറിയത്. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ ഇതുവരെ തുറന്നിട്ടുള്ളത്. തൃശ്ശൂരിലും മഴ ശമനമില്ലാതെ തുടരുകയാണ്.

തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായാണ് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും ഇനിയൊരറിയിപ്പുണ്ടാകും വരെ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാമെന്നതിനാൽ കരുതൽ വേണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുള്ള സാധ്യതയും പറയുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version