Connect with us

കേരളം

വടക്കൻ ജില്ലകളിൽ കനത്ത മഴ; വയനാട്ടിൽ മണ്ണിടിച്ചിൽ

Published

on

rain fall e1610351567226

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായി. കുറിച്യർ മലയിലാണ് അപകടം. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ജനവാസമില്ലാത്ത മേഖലയിലാണ് അപകടമെന്നതിനാൽ ആളാപയമില്ല. അതിനിടെ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ മുതൽ മഴ തുടരുകയാണ്.

കണ്ണൂർ ജില്ലയിൽ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് വയോധികൻ മരിച്ചു. പട്ടാന്നൂര്‍ നാലുപെരിയയിലെ കാവുതീയന്‍ ചാലില്‍ കുഞ്ഞമ്പു (80) ആണ് മരിച്ചത്. കാറ്റില്‍ മരം വീണ് നിലം പതിച്ച വൈദ്യുതി ലൈനില്‍ ചവിട്ടിയാണ് അപകടം. തൃശൂർ ജില്ലയിലെ പൂമല ജല സംഭരണിയിലെ ജലവിതാനം ഉയരുന്നതിനാൽ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത.

പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27 അടിയാണ്. 28 അടിയായാൽ ഷട്ടർ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ മഴയും കാറ്റും മൂടൽ മഞ്ഞും ഉള്ളതിനാൽ വാഹന യാത്രയിൽ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version