Connect with us

ദേശീയം

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി

Published

on

Untitled design 2024 01 16T101520.360

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില.മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 17 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങൾ വൈകി.ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാനും അധികൃതർ യാത്രക്കാരോട് നിർദേശിച്ചു. മൂടൽമഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 30 ട്രെയിനുകൾ വൈകി ഓടുമെന്ന് റെയിൽവേ അറിയിച്ചു. വാരാണസി, ആഗ്ര, ഗ്വാളിയോര്‍, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്. മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version