ദേശീയം
കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചകള്‍ നിര്‍ണ്ണായകം; ഹൃദയാഘാത സാധ്യത മൂന്നിരട്ടിയെന്ന് പഠനം
കോവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പുതിയ പഠനം. 87,000ത്തോളം കോവിഡ് രോഗികളില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് കണ്ടെത്തലിലേക്കെത്തിയത്.
രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു പഠനങ്ങളുടെയും ഫലം കോവിഡ് മൂലം ഹൃദയാഘാത സാധ്യത കൂടുതലാണെന്നാണ്. ‘അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്‌ട്രോക്കും വരാനുള്ള സാധ്യത കോവിഡ് ബാധിതരില്‍ ആദ്യ രണ്ട് ആഴ്ച മൂന്ന് മടങ്ങ് അധികമായിരിക്കുമെന്ന് കണ്ടെത്തിയതായും ഗവേഷകര്‍ പറഞ്ഞു.
ഇതേ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധാരണ അപകട ഘടകങ്ങള്‍ ക്രമീകരിച്ചിട്ടും റിസ്‌ക് ഇതേ തോതില്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. കോവിഡ് 19നെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രത്യേകിച്ചും ഹൃദ്രോഗ സാധ്യത കൂടുതലുള്ള പ്രായമായ ആളുകളില്‍. മുമ്പ് ഹൃദയാഘാതം ഉണ്ടായ ആളുകളെ ഒഴിവാക്കിയാണ് പഠനം നടത്തിയത്. ഒരിക്കല്‍ ഹൃദയാഘാതം ഉണ്ടായാല്‍ വീണ്ടും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ പഠനഫലം ലഭിക്കില്ലെന്നതുകൊണ്ടാണ് ഇത്.