Connect with us

കേരളം

മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി രൂക്ഷമായേക്കും; കൊതുക് നിവാരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയില്‍ അടുത്ത മാസം ഡെങ്കിപ്പനിക്കേസുകൾ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്. ഇടവിട്ട് മഴയും വെയിലും കൊതുകു പെരുകുന്നതിനു കാരണമാകുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മലയോര മേഖലകൾക്ക് പുറമെ മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കി സ്ഥിരീകരിച്ചിരുന്നു.

ഈ വർഷം ഇതേ വരെ ജില്ലയിൽ 241 പേർക്കാണ് ഡങ്കി സ്ഥിരീകരിച്ചത്..663 പേര്‍ ലക്ഷണങ്ങളോടെ ചികിത്സ തേടി.ഇന്നലെ 11 പേർക്കാണ് ഡങ്കി സ്ഥിരീകരിച്ചത്.ആദ്യഘട്ടത്തിൽ കരുവാരക്കുണ്ട് കാളികാവ്, ചോക്കാട് തുടങ്ങിയ മലയോര മേഖലയിലായിരുന്നു ഡങ്കി പടർന്നതെങ്കിൽ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലും കഴിഞ്ഞ ദിവസങ്ങളിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തു.

മഴ ഇടവിട്ട് പെയ്യുന്നത് കൊതുകു വളരുന്നതിനു ഇടയാക്കുകയാണ്.ഈ നിലയിൽ തുടർന്നാൽ അടുത്ത മാസം കൂടുതൽ കേസുകൾ വരുമെന്ന് ഉറപ്പാണ്. 2017 ന് സമാനമായി പലയിടത്തും ഡങ്കിപ്പനി പൊട്ടിപ്പുറപെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 2017 ൽ ഡങ്കിപ്പനി ബാധിച്ചു 62 പേർ മരിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊതുക് നിവാരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പുണ്ട്. ജില്ലയിൽ ഇന്നലെ 1812 പേരാണ് വൈറൽ പനി ബാധിച്ചു ചികിത്സ തേടിയത്. മുൻ ദിവസങ്ങളിൽ പനിക്കണക്ക് പ്രതിദിനം 2000 കിടന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version