Connect with us

കേരളം

ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് മാത്രം സര്‍ട്ടിഫിക്കറ്റ്, കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

ഭക്ഷണ സാധനങ്ങള്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദേശം.

സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുന്‍പ് അപേക്ഷകരെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധനയും നടത്തണം. രക്ത പരിശോധന നടത്തണം. ടൈഫോയിഡും ഹൈപ്പറ്റൈറ്റിസ് (എ) ഉണ്ടോയെന്നും പരിശോധിക്കണം. ക്ഷയരോഗ ലക്ഷണം ഉണ്ടെങ്കില്‍ കഫം പരിശോധിക്കണം.

ഡോക്ടര്‍ക്ക് ആവശ്യമെന്നു തോന്നുന്ന മറ്റു പരിശോധനയ്ക്കും നിര്‍ദേശിക്കാം. ഫലം നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. ടൈഫോയിഡ് രോഗത്തിനെതിരെയുള്ള വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കണം. വിരശല്യത്തിനു മരുന്നു നല്‍കണമെന്നും ആരോഗ്യ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version