കേരളം
റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ചുംബിച്ചു; മധ്യവയസ്കൻ പിടിയിൽ
റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി തടഞ്ഞുനിർത്തി ചുംബിക്കുകയും മർദിക്കുകയും ചെയ്ത മധ്യവയസ്കൻ പിടിയിൽ. എറണാകുളം കുറുപ്പുംപടി പൊലീസാണ് അറുപത്തിമൂന്നുകാരനായ സത്താറിനെ അറസ്റ്റുചെയ്തത്. ഓടമക്കാലിയിൽ ഓട്ടോ ഡ്രൈവറാണ് ഇയാൾ.
അതേസമയം, ഇടുക്കിയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിധി വരുന്നതിന് തലേ ദിവസം ഒളിവിൽ പോയ പ്രതിയെ ഒൻപത് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി (56) ആണ് വർഷങ്ങൾക്ക് ശേഷം കർണാടകയിലെ കുടകിൽ നിന്നും നെടുങ്കണ്ടം പൊലീസിന്‍റെ പിടിയിലായത്. പോക്സോ കേസിൽ വിധി വരുന്നതിന് മുമ്പായി മാത്തുക്കുടി നാട് വിടുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.