Connect with us

ദേശീയം

ഇഎംഐ ഉയരും; എച്ച്ഡിഎഫ്സി ബാങ്ക് വീണ്ടും വായ്പാനിരക്ക് ഉയർത്തി

Published

on

bank

ഇന്ത്യയിലെ പ്രമുഖ  സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎൽആർ അധിഷ്ഠിത വായ്പാ നിരക്ക് വർധിപ്പിച്ചു. 35 ബേസിക് പോയന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂൺ 7 മുതൽ നിലവിൽ  വരും. 

റിസർവ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എച്ച്ഡിഎഫ്സി ബാങ്ക് വായ്പാ നിരക്ക് വീണ്ടും ഉയർത്തിയത്. പണപ്പെരുപ്പനിരക്ക് ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ പുരോ​ഗമിക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോ​ഗം നിർണായകമാണ്. യോ​ഗത്തിൽ മുഖ്യ പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുൻപ് തന്നെ വായ്പാനിരക്ക് ഉയർത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്.

മുഖ്യപലിശനിരക്ക് ആർബിഐ ഉയർത്തിയതിന്റെ ചുവടുപിടിച്ച് മെയ് ഏഴിന് എച്ച്ഡിഎഫ്സി 25 ബേസിക് പോയന്റിന്റെ വർധന വരുത്തിയിരുന്നു. ആഴ്ചകൾക്കകമാണ് വീണ്ടും നിരക്ക് ഉയർത്തിയത്. ഒരു വർഷ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 7.85 ശതമാനമായി ഉയർന്നു. രണ്ടുവർഷത്തിന്റേതിന് 7.95 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തി​ഗത വായ്പകളുടെ ചെലവ് ഉയർന്നേക്കും. 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version