Connect with us

കേരളം

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

Published

on

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാനുള്ള തീരുമാനത്തിന് തടയിട്ട ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നാളെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു.

മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് നാളെ ജനകീയ ഹർത്താൽ. അരിക്കൊമ്പനെ ഉടനെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധവുമായി നാട്ടുകാർ റോഡിൽ ഇറങ്ങി. ഇടുക്കി സിങ്ക്കണ്ടത്ത് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങി. ചിന്നക്കനാൽ റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു.

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് കോടതി വിയോജിക്കുകയായിരുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ച്, സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഹർത്താലിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി തികച്ചും പ്രതിഷേധാർഹമാണെന്നും ഇടുക്കിയിലെ ജനങ്ങൾക്ക് ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് കോടതി മറക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹൈക്കോടതിയുടെ നടുത്തളത്തിൽ കാട്ടാന കേറി നിരങ്ങിയാൽ കോടതിയുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ചോദ്യം. ഇടുക്കിയിലെ ജനങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ സമ്മതിക്കില്ലെന്നും ഇടുക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റികൂടേ എന്ന് കോടതി വീണ്ടും ചോദിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗസംരക്ഷണ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version