Connect with us

കേരളം

സംരക്ഷിത മേഖല വിജ്‍ഞാപനം; അമ്പൂരിയിൽ മേഖലയിൽ നാളെ ഹർത്താൽ

നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരിയിൽ നാളെ ഹർത്താൽ. അമ്പൂരി ആക്ഷൻ കൗൺസിലാണ് ഹർത്താൽ നടത്തുക. കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സംരക്ഷിതമേഖലയാകുന്നതോടെ കരപ്പയാറിന് അപ്പുറത്തെ ആദിവാസി സെറ്റിൽമെന്‍റുകൾ ഒറ്റപ്പെടുമോ എന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.

കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ, മണ്ണൂർക്കര, വിതുര.നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ അതിരിലുള്ള അഞ്ച് വില്ലേജുകളിലാണിത്. അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളുടെ ഒട്ടുമിക്ക ജനവാസപ്രദേശങ്ങളും പട്ടികയിൽപ്പെടും. 2014ലെ വനവിസ്തൃതി അടിസ്ഥാനമാക്കി അതിര് നിശ്ചയിച്ചപ്പോൾ നിലവിലെ ജനവാസ പ്രദേശങ്ങളെയും കരട് പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. ഏരിയൽ സർവേയിൽ റബർ തോട്ടങ്ങളെയും വനമായി കണക്കാക്കിയെന്നും പരാതിയുണ്ട്.

ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് അമ്പൂരി കുമ്പിച്ചൽ കടവിൽ നിന്നും പുരവിമല അടക്കമുള്ള ആദിവാസി സെന്റിൽമെന്റുകളിലേക്കുള്ള പാലം പണി തുടങ്ങിയത്. സംരക്ഷിതവനമേഖലയായി പ്രഖ്യാപിച്ചാൽ വൻകിട നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം പാലത്തെയും ബാധിക്കുമോ എന്നാണ് ആശങ്ക. സംരക്ഷിത മേഖലയുടെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പുതുതായി നിർമാണപ്രവർത്തനങ്ങൾക്കൊന്നും അനുമതിയുണ്ടാകില്ല.

വീട് നിർമാണത്തിനും റോഡ് വികസനത്തിനും, കൃഷിക്കും മരംമുറിക്കുന്നതിനും ബഫർ സോണിൽ നിയന്ത്രണങ്ങൾ ബാധകമാണ്. കർഷകരും ചെറുകിട കച്ചവടക്കാരും കൂടുതലായുള്ള പ്രദേശത്ത്, ഈ നിയന്ത്രണങ്ങൾ സാരമായി ബാധിക്കും. ബഫർ സോൺ പൂർണമായി ഒഴിവാക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യം. കട്ടാക്കട എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരിയായാണ് ആക്ഷൻ കൗൺസിൽ. നാളെ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച വനംമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജനത്തിന്റെ ആശങ്ക പൂർണമായും പരിഹരിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version