Connect with us

കേരളം

ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നിർബന്ധം; ഉത്തരവിറക്കി സർക്കാർ

Published

on

ഹരിത കര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. യൂസര്‍ ഫീ നല്‍കാത്തവരില്‍ വസ്തു നികുതി കുടിശ്ശികയായി ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ ഉത്തരവിന് പ്രാബല്യം ഉണ്ടാകും.

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ഹരിത കര്‍മ സേന. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യങ്ങള്‍ ശേഖരിക്കേണ്ടത് ഹരിത കര്‍മ സേന പ്രവര്‍ത്തകരാണ്. അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ഇവര്‍ക്കുള്ള യൂസര്‍ ഫീ നിശ്ചയിച്ച് നല്‍കണം. വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് പ്രതിമാസ ഫീസ്. നിശ്ചിത ഫീസ് നല്‍കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഉത്തരവ് അനുസരിച്ച് യൂസര്‍ ഫീ നല്‍കാതെ കുടിശ്ശിക വന്നാല്‍ അത് വസ്തു നികുതിക്കൊപ്പം ഈടാക്കാം. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും വിഭാഗങ്ങളെ ഒഴിവാക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് സേനയുടെ സേവനം നിഷേധിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version