Connect with us

കേരളം

6 മഹനീയ മൂല്യങ്ങൾ ചൂണ്ടികാട്ടി മുഖ്യമന്ത്രി, ഓരോ പൗരനും എടുക്കേണ്ട പ്രതിജ്ഞ ഓർമ്മിപ്പിച്ച് റിപ്പബ്ലിക് ദിനാശംസ

Screenshot 2024 01 25 185427

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് കടക്കുമ്പോൾ റിപ്പബ്ലിക് ദിന ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ച് ഉ റപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും ചൂണ്ടികാട്ടി. ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന ആശംസയിൽ ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിന ആശംസ പൂ‍ർണരൂപത്തിൽ

ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക്  ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളത്. ഏത് ഭേദചിന്തകൾക്കും അതീതമായി മാനവികതയെ ഉയർത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ കൂടുതൽ ഒരുമിപ്പിക്കാനും  നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.

കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് നമ്മൾ കേരളത്തെ പുനർനിർമ്മിക്കാൻ തുടങ്ങുകയാണ്. അതിൽ  എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി മുമ്പോട്ടു പോവുക എന്നതാണ്  സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങൾക്കായി  നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാം. എല്ലാവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം7 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം7 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം7 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം7 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം7 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം7 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം7 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം7 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം8 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version