രാജ്യാന്തരം
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡ്; ഇന്ത്യ 140-ാമത്
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം തവണയാണ് ഫിന്‍ലന്‍ഡ് ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി നേടുന്നത്. 149 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിന്‍ലന്‍ഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യുഎന്‍ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ സ്ഥാനം 140-ാമത് ആണ്.
ഓരോ രാജ്യങ്ങളിലുമുള്ള പൗരന്മാരുടെ സന്തോഷത്തിന്റെ അളവ്, ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തികള്‍ക്ക് നല്കുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഗാലപ് വേള്‍ഡ് പോളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിലെത്തിയത്.
ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലന്ഡ്, നെതര്‍ലന്‍ഡ്സ് യഥാക്രമം രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ ഇടം നേടിയത്. ന്യൂസിലന്‍ഡ് ആണ് ആദ്യ പത്തില്‍ ഇടംനേടിയ ഏക നോണ്‍-യൂറോപ്യന്‍ രാജ്യം. ലെസോതോ, ബോട്സ്വാന, റവാണ്ട, സിംബാബ്വെ, അഫ്ഗാനിസ്ഥാന് എന്നിവയാണ് സന്തോഷം കുറഞ്ഞ രാജ്യങ്ങള്‍.