കേരളം
ഗുരുവായൂരിൽ ഭണ്ഡാര വരവ് 1.84 കോടി
ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1 ,84,88,856 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 19O ഗ്രാമാണ്.
നിരോധിച്ച ആയിരം രൂപയുടെ എട്ട് കറൻസിയും 500 ൻ്റെ 15 കറൻസയും ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്കിനായിരുന്നു ചുമതല. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.
അതേ സമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരാധനാലയങ്ങളില്‍ ഇരുപതുപേരില്‍ കൂടുതല്‍ പാടില്ല. അതേസമയം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.