കേരളം
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്; ഏപ്രിലില്‍ പിരിച്ചെടുത്തത് 1.87 ലക്ഷം കോടി രൂപ
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്. ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി പിരിച്ചെടുത്തത്. 2022 ഏപ്രിലിലെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ആ മാസം പിരിച്ചെടുത്തതിനേക്കാള്‍ 19,495 കോടി രൂപ കൂടുതലാണ് കഴിഞ്ഞ മാസം വരുമാനമായി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ 12% വളര്‍ച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 20ന് മാത്രം 68,228 കോടി രൂപ ജിഎസ്ടി വഴി ഖജനാവിലേക്ക് എത്തി. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന പിരിച്ചെടുക്കലാണിത്.
ജിഎസ്ടി വരുമാന വളര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സിക്കിമാണ് മുന്നില്‍. വളര്‍ച്ചയില്‍ 61 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പിരിച്ചെടുത്ത തുകയില്‍ മുന്നില്‍ ഗുജറാത്താണ്. 11,721 കോടി രൂപയാണ് ഗുജറാത്തില്‍ നിന്ന് പിരിച്ചെടുത്തത്. ഹരിയാനയാണ് തൊട്ടുപിന്നില്‍. 10,035 കോടി രൂപ