Connect with us

കേരളം

ഭൂജല ഉപയോഗ വിവരണശേഖരണത്തിന് മൊബൈല്‍ ആപ്

Published

on

mobile app aa

സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവര ശേഖരണവും ജലബജറ്റിംഗും സാധ്യമാക്കുന്നതിന് ഭൂജലവകുപ്പ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘നീരറിവ്’ എന്ന പേരിലുള്ള ആപ് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു.

മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് സി.ഡി. ഏറ്റുവാങ്ങി.

നാഷണല്‍ ഹൈഡ്രോളജി മിഷന്റെ ഭാഗമായി കേന്ദ്രസഹായത്തോടെയാണ് ഭൂജല വകുപ്പ് സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവരശേഖരണവും ജലബജറ്റിംഗും നടത്തുന്നത്. ആറ് കോടി രൂപയാണ് കേന്ദ്രസഹായം.

എല്ലാത്തരം കിണറുകള്‍, കുളം, നീരുറവകള്‍, തുരങ്കങ്ങൾ മുതലായവയുടെ ജലവിതാനം, ആഴം, സ്ഥാനം, ജലഉപഭോഗം, പമ്പിന്റെ തരം, കുതിരശക്തി, പ്രതിദിന ഉപയോഗം, ജലഗുണനിലവാരം മുതലായവ ശേഖരിക്കുകയാണ് ലക്ഷ്യം.

കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ രൂപകല്പന ചെയ്ത ‘നീരറിവ്’ ആപ് ഉപയോഗിച്ച് കുടുംബശ്രീ പ്രവര്‍ത്തകരായിരിക്കും വിവരശേഖരണം നടത്തുക.

ആദ്യഘട്ടത്തില്‍ ഓവര്‍ എക്‌സ്‌പ്ലോയിഡ് ബ്ലോക്കുകള്‍, ക്രിട്ടിക്കല്‍, സെമിക്രിട്ടിക്കല്‍ മേഖലകളിലാണ് വിവരശേഖരണം നടത്തുന്നത്.

രണ്ടാംഘട്ടത്തില്‍ സുരക്ഷിത ബ്ലോക്കുകളിലും ഡാറ്റാ ശേഖരിക്കും. ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ഓരോ പ്രദേശത്തേയും സംബന്ധിച്ച ജലബജറ്റ് തയാറാക്കുകയും ജലവിനിയോഗ നില നിശ്ചയിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version