Connect with us

കേരളം

വമ്പൻ മോഷണം; ജെസിബി മോഷ്ടിച്ച് കടത്താൻ ശ്രമം, ലക്ഷ്യം കോയമ്പത്തൂർ മാർക്കറ്റ്

Published

on

jcb theft

തൊടുപുഴയില്‍ നിന്നും ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ഉടമയുടെ പരാതിയില്‍ വാളയാറില്‍ നിന്നാണ് മുട്ടം പൊലീസ് ജെസിബിയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെത്തിച്ച് പോളിച്ചു വില്‍ക്കുന്നവർക്ക് നല്‍കുകയായിരുന്ന ലക്ഷ്യമെന്ന് പ്രതികള്‍ മൊഴി നല്‍കി. പിടിയിലായ ആലപ്പുഴ സ്വദേശിയ മൻസൂര്റും തോടുപുഴക്കാരനായ അമലും വര്‍ഷങ്ങളായി ഇതേ ജെസിബിയില്‍ ജോലി ചെയ്തവരാണ്. ഇവരാണ് കൃത്യം ആസൂത്രണം ചെയ്തത്.

രാത്രിയില്‍ നമ്പര്‍ മാറ്റി ഓടിച്ചുകോണ്ടുപോവുകായിരുന്നു. കോയമ്പത്തൂരിൽ എത്തിച്ച് പാർട്സുകൾ ആക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു ലക്ഷ്യം. മോഷണം അറിഞ്ഞ പൊലീസ് അതിർത്തി കടക്കും മുൻപേ പ്രതികളെ പൊക്കി. ഓടിച്ചുകോണ്ടുപോകന്നതിനിടെ ജെസിബിയുടെ ടയര്‍ പഞ്ചറായതാണ് പ്രതികള്‍ക്ക് വിനയായത്. മൻസൂറിനും അമലിനും പുറമെ മറ്റുപ്രതികളായ പത്തനംതിട്ട സ്വദേശി ഷമീർ, തൊടുപുഴ സ്വദേശികളായ ശരത്, സനു മോൻ എന്നിവരും പിടിയിലായി.

രണ്ടുപേർക്ക് ഇരിക്കാവുന്ന ജെസിബിയുടെ ഇടുങ്ങിയ ക്യാബിനിലായിരുന്നു അഞ്ചുപേരുടെയും യാത്ര. പ്രതികളുടെ ആദ്യ മോഷണമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version