Connect with us

ദേശീയം

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളില്ല; നിര്‍ദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published

on

WhatsApp Image 2021 08 02 at 4.46.57 PM

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടേത് ഉള്‍പ്പെടെയുള്ള ഒരു ലോണും എഴുതിത്തള്ളാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കര്‍ഷകരുടെ കടബാധ്യത കുറയ്ക്കുന്നതിനും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്നവരുടെ ക്ഷേമത്തിനുംവേണ്ടി സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട പ്രധാന നടപടികളും കരാഡ് വ്യക്തമാക്കി.

3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിള വായ്പകള്‍ക്ക് പലിശ ഇളവ്, ഈടില്ലാത്ത കാര്‍ഷിക വായ്പയുടെ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 1.6 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് കര്‍ഷകര്‍ക്ക് 6,000രൂപവീതം പ്രതിവര്‍ഷം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയിമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ്, കടബാധ്യത എഴുതിത്തള്ളുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version