Connect with us

കേരളം

നവകേരള സദസിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സർക്കാര്‍; പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ

Screenshot 2023 11 17 174523

നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. വിവേചനാധികാരം ഉപയോഗിച്ച് സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നവകേരള സദസിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാർ നഗരസഭയുടെ പ്രവർത്തനങ്ങൾ മുടക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.

ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎയുടെ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. അടുത്ത ഏഴിന് ചാലക്കുടിയിൽ നടക്കുന്ന നവകേരള സദസിനോട് സമ്പൂർണമായി നിസ്സഹകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഒരു ലക്ഷമാണ് സർക്കാർ ചോദിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തനത് ഫണ്ടിൽ നിന്നെടുത്ത് പണം നൽകിക്കൊണ്ടിരിക്കുന്ന നഗരസഭയോട് പണം ചോദിച്ചത് തന്നെ തെറ്റെന്നുമാണ് യുഡിഎഫിന്റെ ചെയർമാൻ പറയുന്നത്. പണം നൽകില്ല എന്ന് പ്രഖ്യാപിച്ചതിനൊപ്പം മുന്നോരുക്കങ്ങളുടെ ഭാഗമായ യോഗങ്ങൾക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധസമരവും ഭരണപക്ഷം സംഘടിപ്പിച്ചു. മുന്നൊരുക്കങ്ങളുടെ പേരിൽ സെക്രട്ടറിയും എഞ്ചിനിയറിങ് വിഭാഗം ജീവനക്കാരും നഗരസഭയിലെ പണിമുടക്കിയെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം നടപ്പാക്കേണ്ട പദ്ധതികൾ ലാപ്സാക്കുന്നതിനുള്ള സർക്കാർ തന്ത്രമാണ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നതെന്നും ഭരണപക്ഷം കുറ്റപ്പെടുത്തുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version