Connect with us

കേരളം

എല്ലാ അംഗന്‍വാടികളെയും സ്മാര്‍ട്ടാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണ ജോര്‍ജ്

Published

on

സംസ്ഥാനത്തെ എല്ലാ അംഗന്‍വാടികളെയും സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

208 അംഗന്‍വാടികളെ സ്മാര്‍ട്ടാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ രണ്ട് എണ്ണം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ആഗോളനിലവാരത്തില്‍ മിടുക്കരാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അംഗന്‍വാടി പ്രായത്തിലാണ് കുട്ടികള്‍ ലോകത്തെ അറിഞ്ഞു തുടങ്ങുന്നത്. അതിനാല്‍ ഈ പ്രായത്തിലുള്ള കുട്ടികളെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവിട്ടാണ് കുന്നുംപുറത്ത് കെട്ടിടം നിര്‍മ്മിച്ചത്. കവയത്രി സുഗതകുമാരിയുടെ ഛായാചിത്രമാണ് കെട്ടിടത്തിന്റെ മുഖ്യ ആകര്‍ഷണം. സുഗതകുമാരിയുടെ സ്മരണാര്‍ഥം നിര്‍മ്മിച്ചതിനാലാണ് കെട്ടിടത്തിന് അവരുടെ പവിഴമല്ലി എന്ന കവിതയുടെ പേര് നല്‍കിയത്. ഓരോ കുരുന്നും പരിസ്ഥിതിക്കായുള്ള പോരാട്ടത്തില്‍ പങ്കാളിയാവണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി.കെ. പ്രശാന്ത് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version