Connect with us

കേരളം

കീഴ്‌വഴക്കം ലംഘിച്ചു; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയിട്ടുണ്ട്. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.

വിദേയാത്രാ വിവരം തന്നെ അറിയിച്ചില്ല. വിദേശയാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും ഗവര്‍ണറെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇത് ലംഘിക്കപ്പെട്ടു. 10 ദിവസത്തെ യാത്ര വേളയിലെ ഭരണക്രമീകരണങ്ങള്‍ തന്നെ അറിയിച്ചില്ല. പകരം ചുമതല ആര്‍ക്കെന്നും അറിയിച്ചിട്ടില്ല.

ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടലും ഗവര്‍ണര്‍ തേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര സമയത്ത് കണ്ണൂരില്‍ പങ്കെടുക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശയാത്ര പോകുന്നതായി ഗവര്‍ണറോട് പറഞ്ഞത്.

ഇതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കൂടുതല്‍ രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് ചിലര്‍ കരുതുന്നതെന്ന് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version