Connect with us

കേരളം

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല; ജനത്തെ വിശ്വാസത്തിലെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനം തടസ്സപ്പെടുത്താന്‍ വഴിമുടക്കികളായി നില്‍ക്കുന്ന ഇവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ട്. അദ്ദേഹം കേരളത്തിന്റെ മാത്രം മന്ത്രിയല്ല. ബിജെപിയുടെ മന്ത്രിയില്‍ നിന്ന് ഒരു സംഭാവനയും കേരളത്തിന് ലഭിച്ചിട്ടില്ല. അദ്ദേഹം പരിശ്രമിക്കുന്നത് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനാണെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

കേരളം വളര്‍ന്നാല്‍, വികസനം ഉണ്ടായാല്‍ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം ഉണ്ടാകും. ആ മാറ്റം പടിപടിയായി ഉണ്ടായി കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ തുല്യ ദുഃഖിതര്‍ യോജിക്കുന്നു. അതിന്റെ ഭാഗമായി എവിടെയൊക്കേ തടസ്സം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ നോക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version