Connect with us

കേരളം

സുപ്രധാന ഉത്തരവ് ഇറക്കി സർക്കാർ :25 സെന്റ് ഭൂമി വരെ ഫീസ് ഇല്ലാതെ സ്ഥലം മാറ്റം

Published

on

n257585226300e57528b7e40c455e25a1c654b02ca34f6149404380273fcae2d63fe71f916

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍്റെ സുപ്രധാന ഉത്തരവ്. തരം മാറ്റുന്നതിനുള്ള ഫീസില്‍ വന്‍ കുറവ് വരുത്തിയും ഏകീകരിച്ചുമാണ് പുതിയ ഉത്തരവിറക്കിയത്. 25 സെന്‍്റ് വരെയുള്ള ഭൂമി ഇനി ഫീസ് അടക്കാതെ തരം മാറ്റാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ശ്രദ്ധേയ ഉത്തരവ്.

2008 ലെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി റവന്യൂ രേഖകളില്‍ തരം മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ തിരിച്ച്‌ അടിസ്ഥാന വിലയുടെ 10 മുതല്‍ 50 ശതമാനം വരെയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്.

ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഫീസ് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2017 ഡിസംബര്‍ 30 ന് മുമ്ബ് നികത്തിയ 25 സെന്‍്റിന് മുകളില്‍ ഒരേക്കര്‍ വരെയുള്ള ഭൂമിക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്ന വ്യത്യാസമില്ലാതെ അടിസ്ഥാന വിലയുടെ 10% ഫീസ് ഈടാക്കും. ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് 20% ആയിരിക്കും നിരക്ക്. കോര്‍പറേഷന്‍ പരിധിയില്‍ ഇത് 30 മുതല്‍ 50 ശതമാനം വരെയായിരുന്നു. നിരക്ക് സൗജന്യം വന്നതോടെ ഭൂവുടമകള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും.

ഒന്നായിക്കിടന്ന ഭൂമി 2017നു ശേഷം 25 സെന്‍്റോ അതിന് താഴെയോ വിസ്തീര്‍ണ്ണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കില്‍ ഈ സൗജന്യം ലഭിക്കില്ല. എന്നാല്‍ തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിട നിര്‍മാണത്തിന് നിലവിലുള്ള ഫീസ് ഈടാക്കും. സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ലക്ഷക്കണക്കിന് ഭൂവുടമകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഉത്തരവാണിത്.

കഴിഞ്ഞ വര്‍ഷം 300 കോടിയിലധികം രൂപയാണ് ഇതിലൂടെ സര്‍ക്കാരിനു ലഭിച്ചത്. എന്നാല്‍ ഉത്തരവിനൊപ്പം തണ്ണീര്‍ത്തട സംരക്ഷണ ചട്ടം കൂടി ഭേദഗതി ചെയ്താല്‍ മാത്രമേ ഇതിന് നിയമപരമായി സാധുത ലഭിക്കുകയുള്ളൂ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം24 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം7 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം1 week ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version