കേരളം
സർക്കാർ ഡോക്ടർമാർ തിങ്കളാഴ്ച മുതൽ സമരത്തിലേക്ക്
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് സമരം. നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും.
റിസ്ക് അലവന്‍സ് നല്‍കിയില്ല, ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായ ലഭിക്കേണ്ട ആനുപാതിക വര്‍ധനവിന് പകരം അലവന്‍സുകള്‍ വെട്ടിക്കുറച്ചു തുടങ്ങിയവയാണ് സമരത്തിനുള്ള കാരണങ്ങളായി കെ.ജി.എം.ഒ.എ ചൂണ്ടിക്കാണിക്കുന്നത്.
ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്സണൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനുമെല്ലാം എതിരെയാണ് പ്രതിഷേധം.