Connect with us

ദേശീയം

ഇനിമുതല്‍ ടോള്‍ ഫ്രീ റൂട്ടുകളും കാണിച്ചുതരും, പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

Published

on

സഞ്ചരിക്കുന്ന പാതയിലെ ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങള്‍ ഇനിമുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും. ഇന്ത്യ,യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ രാജ്യങ്ങളിലെ 2000 ടോള്‍ പ്ലാസകളുടെ ചാര്‍ജ് വിവരങ്ങളാണ് ഗൂഗിള്‍ മാപ്പിലുണ്ടാവുക. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ലഭ്യമാണ്. ഉടന്‍തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

ടോള്‍ റോഡുകളും മറ്റു റോഡുകളും കണ്ടുപിടിച്ച് യാത്ര ചെയ്യുന്നതിന് ഈ സേവനം സഹായമാകും എന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. ടോള്‍ അതോറിറ്റികളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് വ്യക്തമാക്കുക. ടോള്‍ റോഡുകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ റൂട്ടുകളും ഗൂഗിള്‍ മാപ്പ് വ്യക്തമാക്കും.

ഗൂഗിള്‍ മാപ്പിലെ വലതു വശത്ത് മുകളിലായുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇതില്‍ത്തന്നെ ‘അവോയ്ഡ് ടോള്‍സ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ടോള്‍ ഫ്രീ റൂട്ടുകള്‍ വ്യക്തമാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version